Monday, November 24, 2014

ഹയർ സെക്കന്ററി കെട്ടിട സമുച്ചയ നിർമാണം - സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു



പുതുതായി പണിയാൻ ഉദ്ദേശിക്കുന്ന 
കെട്ടിടത്തിന്റെ സ്കെച് 

മാന്യരെ,
      കിഴക്കന്‍ മലയോരമേഖലയിലെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മേഖലകളില്‍ പ്രോജ്ജ്വലിച്ചുനില്‍ക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഏറെ കാലത്തെ കാത്തിരിപ്പിനും, പ്രയത്നങ്ങള്‍ക്കും ശേഷം നമ്മുടെ സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എല്ലാവിധ ആധുനീക സൗകര്യങ്ങളോടുകൂടിയ ബില്‍ഡിംഗ് ബ്ലോക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. ഉത്തരവിറക്കിയ വിവരം എല്ലാവരെയും സസന്തോഷം അറിയിക്കുന്നു.
      പ്രസ്തുത പദ്ധതിക്കാവശ്യമായ സ്ഥലം 2014 ഡിസംബര്‍ 31ന്മുമ്പായി രജിസ്റ്റര്‍ ചെയ്ത് ഗവണ്‍മെന്റിന് കൈമാറേണ്ടതുണ്ട്. ആയതിനാല്‍ പി.ടി.എ-യുടെയും നാട്ടുകാരുടെയും അടിയന്തിര യോഗം ചേര്‍ന്ന് സ്ഥലമെടുപ്പിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും സഹായം തേടാന്‍ തീരുമാനിച്ചു. നാളിതുവരെ സ്കൂളിന്റെ സര്‍വ്വതോന്‍മുഖമായ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നതോടൊപ്പം ഈ സംരംഭത്തിനും എല്ലാവരുടെയും നിസീമമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.


സംഭാവനകള്‍ ഈ അക്കൗണ്ടില്‍ നല്‍കാവുന്നതാണ്


Corporation Bank, Malakkallu
IFS Code No. CORP0001222
SB A/C No. 122200101003036




No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ