About Us

    

                 യശ:ശരീരനായ ശ്രീ പാറക്കാടൻ രാമൻ നായർ സമ്മാനിച്ച 3 ഏക്കർ സ്ഥലത്താണ് ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നത്.

         1948-ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം കാലക്രമേണ പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ വളർന്നു.  1980-ൽ ഹൈസ്കൂൾ ആയി അംഗീകരിക്കപെട്ട വിദ്യാലയം രണ്ടായിരാമാണ്ടിൽ ഹയർ സെക്കന്ററി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. 

         ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 1600-ൽ പരം വിദ്യാർത്ഥികൾക്ക്   പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌  സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു.  എസ്. എസ്. എൽ. സി., പ്ലസ്‌  ടു  റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു.  ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു.  റെഡ് ക്രോസ്സ്, സ്ടുടന്റ്റ്  പോലീസ്  കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ്  എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.  ഈ സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ